
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റും റോട്ടറി ക്ലബ് ഒഫ് കൊളംബോ വെസ്റ്റും സംയുക്തമായി നയോണ പ്രോജക്ട് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് പനമ്പള്ളി നഗർ കെ.എം.എ ഹാളിൽ നടക്കുന്ന പരിപാടി റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ രാജ്‌മോഹൻ നായർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ജന്മനാ ഹൃദയത്തിൽ ദ്വാരം, വാൽവിന് തകരാർ തുടങ്ങിയവ ബാധിച്ച ശ്രീലങ്കയിലെ കൊളംബോയിലെ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകുന്നതാ പദ്ധതി. റോട്ടറി ഫൗണ്ടേഷനും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വെസ്റ്റും റോട്ടറി ക്ലബ് ഒഫ് കൊളംബോ വെസ്റ്റും ചേർന്ന് നടത്തുന്ന പദ്ധതിയിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലാണ് ശസ്ത്രക്രിയ നടത്തുന്നത്. 65 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.