 
ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ (യു.സി) കോളേജിൽ നിന്ന് എം.സി.എ (മാസ്റ്റർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് ചടങ്ങ് സംഘടിപ്പിച്ചു.
പാസിംഗ് ഔട്ട് സെറിമണി ഹയർ എഡ്യുക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മാഗസിൻ പ്രകാശനവും ഡോ. രാജൻ വർഗീസ് നിർവഹിച്ചു. യു.സി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് പാസിംഗ് ഔട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ. തോമസ് ജോൺ സംസാരിച്ചു.എം.സി.എ വകുപ്പ് മേധാവി പി.ബി. ദിവ്യ. ഡയറക്ടർ ഡോ. എ.വി. അലക്സ്, ആൻസി കെ. പോൾ എന്നിവർ സംസാരിച്ചു.