
മൂവാറ്റുപുഴ: കേരള പ്രവാസി സംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ അംഗത്വ വിതരണം തുടങ്ങി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് പി.എം. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി അഫ്സൽ എള്ളുമല, ഏരിയ ട്രഷറർ ഷമീർ ചെളികണ്ടം, പായിപ്ര മേഖലാ പ്രസിഡന്റ് സി.കെ. ബഷീർ, മേഖലാ സെക്രട്ടറി മുഹമ്മദാലി, വാർഡ് മെമ്പർ സാജിത മുഹമ്മദാലി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഫസൽ പെരുമറ്റം അഷറഫ് കുറ്റിയിൽ, സി.പി. റഫീഖ്, വി.എ. ജോസഫ്, മേഖലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് മണക്കാട്, മേക്കാലി മക്കാർ,ഇ.എ. ഹരിദാസ് എന്നിവർ പങ്കെടുത്തു.