കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ക്രൗഡ് ഫണ്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് പറഞ്ഞു. ചികിത്സാ സഹായത്തിനെന്ന പേരിലും മറ്റും സമാഹരിക്കുന്ന തുക ശരിയായ ആവശ്യങ്ങൾക്കാണോ ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. കൃത്യമായ കണക്കും ഇടപാടുകളിൽ സുതാര്യതയും വേണമെന്നും ഐ.സി.എ.ഐ (സി.എം.എ ), ഐ.സി.എസ്.ഐ കൊച്ചിൻ ചാപ്റ്ററുകൾ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
ഐ.സി.എ.ഐ (സി.എം.എ) കൊച്ചിൻ ചാപ്റ്റർ ചെയർമാൻ കെ. എൽ. ലജീഷ് അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.എസ്.ഐ കൊച്ചി ചാപ്റ്റർ ചെയർമാൻ മിഥുൻ ബി.ഷേണായി, സെബി ഡി.ജി.എം വെങ്കടേശ്വരൻ രാമകൃഷ്ണൻ, ടി.വി തോമസ് എന്നിവർ സംസാരിച്ചു.