
പറവൂർ: പറവൂർ താലൂക്ക് റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുടിവെള്ളക്ഷാമത്തിനും അടിക്കടിയുണ്ടാകുന്ന പൈപ്പുപൊട്ടലിനും പരിഹരം കാണമെന്ന് ആവശ്യപ്പെട്ട് പറവൂർ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ ധർണ നടത്തി. അപ്പക്സ് കൗൺസിൽ പ്രസിഡന്റ് എസ്. രാജൻ ഉദ്ഘാടനം ചെയ്തു. നേതാകളായ ആന്റണി പടയാട്ടി, വി.എസ്. രവീന്ദ്രൻ, ഡി.എം. ജോയി, കെ.വി. വേണുഗോപാലൻ, എം.എൻ.ജി. നായർ തുടങ്ങിയവർ സംസാരിച്ചു. അസോസിയേൽൻ പഞ്ചായത്തതല ഭാരവാഹികൾ പങ്കെടുത്തു. പ്രശ്നപരിഹാരത്തിനായി വാട്ടർ അതോറിട്ടി അധികൃതർക്ക് നിവേദനം നൽകി.