asisi

മൂവാറ്റുപുഴ: കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന 23-ാം മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തിന് മികച്ച വിജയം . മോണോ ആക്ടിൽ അൽഫി ടോമിക്ക് ഒന്നാം സ്ഥാനവും പദ്യപാരായണത്തിൽ അൽഫോൻസയും അന്നാ മോളും രണ്ടാം സ്ഥാനവും നേടി. പെയിന്റിംഗിൽ ദേവദത്ത് എ ഗ്രേഡ് സ്വന്തമാക്കി. പെൻസിൽ ട്രോയിംഗിൽ നവീന് ബി ഗ്രേഡ് നേടി. റോഷിൻ, മുഹമ്മദ് നൂർ, ജോസുകുട്ടി ജോബി, ജെയിൻ,ആദിത്യൻ,ദിവാകർ,നവീൻ,അക്ഷിത,ദേവിക,അമ്യത,അൽഫോൻസ, റോസ് മരിയ,അന്നാ മോൾ,അഭിരാമി,അമലു,ഗൗരി നന്ദന,ആൽഫി,അനഘനിഹാല ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ബാന്റ് ഡിസ് പ്ലേ മത്സരത്തിൽ എ ഗ്രേഡ് നേടി.