realty

കൊച്ചി: കാലാവസ്ഥാ വ്യതിയാനം ഭവന നിർമ്മാണ മേഖലയ്ക്ക് കനത്ത വെല്ലുവിളിയെന്ന് ഒഡീഷ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അംഗവും ഹഡ്‌കോ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ മലയ് ചാറ്റർജി പറഞ്ഞു. ഹഡ്‌കോ പോലുള്ള ഏജൻസികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണ ആവശ്യമാണ്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതു സംരംഭവും നന്നായി നടത്താമെന്നു ബംഗളൂരുവിലെയും തമിഴ്‌നാട്ടിലെയും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ തെളിയിച്ചതായും കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി.ഇ.ഒ കോൺക്ലേവിൽ പറഞ്ഞു.

സർക്കാരിന് തനിയെ എന്തെങ്കിലും ചെയ്യാവുന്നകാലം കഴിഞ്ഞു. വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. വൈദഗ്ദ്ധ്യവും അർപ്പണബോധവുമുള്ള തൊഴിലാളികളും മികച്ച മാനേജ്‌മെന്റും ഉണ്ടെങ്കിൽ ഏത് സ്ഥാപനവും നന്നാകുമെന്നും മലയ് ചൂണ്ടിക്കാട്ടി. കെ.എം.എ പ്രസിഡന്റ് എൽ.നിർമ്മല അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഫോറം ചെയർമാൻ ഹരികുമാർ, ഓണററി സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.