മുവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖലയും മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടത്തിയ ഇഷ്‌ക് റസൂൽ - 2022 സംഗമം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് എം.ബി. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശംസുദ്ധീൻ മദനി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ബഷീർ ബഖവി സ്വാഗതം പറഞ്ഞു.ഡോ. സിദ്ധീഖ് ബാഖവി അമുഖ പ്രഭാഷണം നടത്തി. എറണാകുളം സ്റ്റേഡിയം ജുമാ മസ്ജിദ് ഇമാം കെ.ബി ഫത്ഹുദ്ധീൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് പ്രസിഡന്റ് എം എം കാസിം നന്ദി പറഞ്ഞു. സംഗമത്തിന് മുന്നോടിയായിട്ടുള്ള വാഹന പ്രചരണ റാലി നടത്തി.