
കൊച്ചി: ജേസി ഫൗണ്ടേഷനാണ് സംഘാടിപ്പിക്കുന്ന ആർട്ടിസ്റ്റ് കിത്തോ അനുസ്മരണം കിത്തോ ആർട്സ് പ്രവർത്തിക്കുന്ന കലൂർ ദേശാഭിമാനി ജംഗ്ഷനിലെ ജെ.ജെ. ആർക്കേഡിൽ നാളെ വൈകിട്ട് 5ന് നടക്കും. ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനും സംവിധായകനുമായ കമൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംവിധായകൻ മോഹൻ, വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, തിരക്കഥാകൃത്തുക്കളായ കലൂർ ഡെന്നിസ്, എസ്.എൻ.സ്വാമി, ഇടതുപക്ഷ സഹയാത്രികനും മുൻ എം.പിയുമായ ഡോ.സെബാസ്റ്റ്യൻ പോൾ, ശ്രീമൂലനഗരം മോഹൻ, ആർ.കെ. ദാമോദരൻ, പി.ജെ.ആന്റണി,
ഷാജി ജോർജ്, ഗായത്രി അശോകൻ, സാബു പ്രവദാസ് എന്നിവർ സംസാരിക്കും.