
നെടുമ്പാശേരി: കുറുമശേരി യാനം ലൈബ്രറി ആൻഡ് അക്കാഡമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ കാമ്പയിന്റെ ഭാഗമായി പ്രഭാഷണവും മാജിക്കും സംഘടിപ്പിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി അംഗവും പു.ക.സ ജില്ലാ കമ്മറ്റി അംഗവുമായ എഴുപുന്ന ഗോപിനാഥ് പ്രഭാഷണവും മാജിക്കും നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.വി. ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. ശരത്, കൺവീനർ സി.കെ. അശോകൻ എന്നിവർ സംസാരിച്ചു.