പറവൂർ: പറവൂർ നഗരസഭ പതിനാലാം വാർഡ് ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. പി. രാജു, ടി.ആർ ബോസ്, കെ.പി. വിശ്വനാഥൻ, എൻ.ഐ. പൗലോസ്, ടി.വി. നിഥിൻ, സി.പി. ജിബു, എസ്. ശ്രീകുമാരി, എം.ആർ. റീന, കെ.എ.വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ. സുധാകരൻ പിള്ള (ചെയർമാൻ), കെ.എ. വിദ്യാനന്ദൻ (സെക്രട്ടി ), പി.പി. അജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.