
ആലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ 'റൗണ്ട് ദി ടേബിൾ' പരിപാടിയുടെ ഭാഗമായി 'ദസ്തയേവ്സ്കി 200 വർഷങ്ങൾ' സംവാദ സദസ് സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനുമായ വേണു വി. ദേശം ഉദ്ഘാടനം ചെയ്തു. സേവന സെക്രട്ടറി ഒ.കെ. ഷംസുദീൻ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ, എടത്തല പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ കെ.പി. ശിവകുമാർ, സചേതന ലൈബ്രറി പ്രസിഡന്റ് വി.എസ്. ഗോപകുമാർ, എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ, യുവധാര ലൈബ്രറി ഭാരവാഹി പി.പി. രാജു, സി.പി. ജോർജ് പോൾ, പ്രദീപ് പെരുംപടന്ന, കെ.കെ. ദാസൻ, കെ. ജോസ് മാത്യു എന്നിവർ സംസാരിച്ചു.