omana-narayanan

പറവൂർ: മക്കളടക്കമുള്ളവർ കൈയൊഴിഞ്ഞപ്പോൾ മറ്റൊരു വീട്ടിൽ അഭയംതേടിയ ഓമന നാരായണനെ ലീഗൽ സർവീസ് കമ്മിറ്റി ഇടപ്പെട്ട് വൃദ്ധസദനത്തിലേക്ക് മാറ്റി. താലൂക്ക് ലീഗൽ സർവീസ് പി.എൽ.വി ആശ ബാബുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ നിയമസഹായ അതോട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണന്റെ നേതൃത്വത്തിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വർഗീസ്, പി.എൽ.വിമാരായ ആശ ബാബു, രഘു എന്നിവർ ഓമന താമസിച്ചിരുന്ന വിട്ടിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ച് ഇവരെ വെളിയത്തുനാടുള്ള വെൽഫെയർ ട്രസ്റ്റ് വൃദ്ധസദനത്തിലേക്ക് മാറ്റിയത്. പറവൂർ ജനമൈത്രി പൊലീസും സഹായത്തിനായി എത്തിയിരുന്നു.