
അങ്കമാലി : കേരള കർഷക സംഘം കറുകുറ്റി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച കാർഷിക പരിശീലനക്ലാസ് ഏരിയ സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു. പള്ളിയാക്കൽ സഹകരണ ബാങ്ക് കൃഷി ഓഫീസർ പ്രദീപ് കെടാമംഗലം ക്ലാസെടുത്തു. കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.ഗോപി കർഷകർക്ക് പച്ചക്കറി വിത്തുകൾ നൽകി. മികച്ച കർഷകയായി തിരെഞ്ഞെടുത്ത അട്ടാറ സി.എം.സി കോൺവെന്റിലെ സിസ്റ്റർ മരിയൂസയെ പി. അശോകൻ ആദരിച്ചു. ചടങ്ങിൽ കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് ബൈജു പറപ്പിള്ളി, സെക്രട്ടറി പി.പി.എൽദോസ് എന്നിവർ സംസാരിച്ചു.