
കൊച്ചി: ചെറുകിട പരമ്പരാഗത മത്സ്യമേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങളിൽ പ്രതിഷേധിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുമായി ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി 25ന് രാവിലെ 10.30ന് തോപ്പുംപടി ഹാർബറിന് സമീപം ഗിൽനെറ്റ് ആൻഡ് ലോംഗ് ലൈൻ ബയിംഗ് ഏജന്റ്സ് ഹാളിൽ ചേരുമെന്ന് ജില്ലാ കൺവീനർ ചാൾസ് ജോർജ് അറിയിച്ചു. ആഴക്കടൽ മേഖലാ കുത്തക കമ്പനികളെ ഏൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായ യോജിച്ച പ്രതിഷേധവും പ്രക്ഷോഭപരിപാടികളും നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്യും. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം, മണ്ണെണ്ണ സബ്സിഡി തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.