കൊച്ചി: സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ 26ന് രാവിലെ പത്തിന് കലൂരിൽ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുമെന്ന് ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അറിയിച്ചു. അതിരൂപത ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്യും. സമിതി വക്താവ് അഡ്വ.ചാർളി പോൾ അദ്ധ്യക്ഷത വഹിക്കും.
എറണാകുളം-അങ്കമാലി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഭാരവാഹികളായി അഡ്വ.ചാർളി പോൾ (പ്രസിഡന്റ്), ഷൈബി പാപ്പച്ചൻ (ജനറൽ സെക്രട്ടറി), എം.പി.ജോസി (ട്രഷറർ),
ചാണ്ടി ജോസ്, സി.ജോൺക്കുട്ടി, കെ.വി.ജോണി, ചെറിയാൻ മുണ്ടാടൻ (വൈസ് പ്രസിഡന്റുമാർ) ,സുഭാഷ് ജോർജ്, ശോശാമ്മ തോമസ്, സാബു ആന്റണി, ജോർജ് ഇമ്മാനുവൽ (സെക്രട്ടറിമാർ), കെ.എ പൗലോസ് (ജനറൽ കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.