കൊച്ചി: ആയുഷ് മന്ത്രാലയത്തിന് കീഴിൽ രാജ്യമൊട്ടാകെ നടക്കുന്ന ഹർ ഖർ ആയുർവേദ ക്യാമ്പ്
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഭാഗമായ സെമിനാർ കൗൺസിലർ പത്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. പ്രമേഹം, സന്ധിവേദന എന്നിവയെക്കുറിച്ച് ചീഫ് ഫിസിഷ്യൻ ഡോക്ടർ ടി.എം.യു. വാരിയർ ക്ലാസെടുത്തു. 2000 വർഷം പഴക്കമുള്ള ചികിത്സാ സമ്പ്രദായമായ ആയുർവേദം ഭാരതത്തിന്റെ സംസ്‌കൃതിയെയും ഭാരതീയരുടെ ജീവിതരീതിയെയും തൊട്ടറിഞ്ഞതാണെന്നും അതുകൊണ്ട് തന്നെ ജീവിതശൈലിജന്യരോഗങ്ങൾക്ക് ശാശ്വത പരിഹാരം ആയുർവേദത്തിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാല വികസിപ്പിച്ചെടുത്ത മരുന്നുകൾ വിതരണം ചെയ്തു.