കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയും ഇന്ത്യൻ ഫുട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി നവംബർ അ‌ഞ്ചിന് രാവിലെ 9 മുതൽ സൗജന്യ ഫ്‌ളാറ്റ് ഫുട് ക്യാമ്പ് സംഘടിപ്പിക്കും. ഇന്ത്യൻ ഫുട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ക്യാമ്പിൽ രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. ടെസ്റ്റുകളും മറ്റും കുറഞ്ഞ നിരക്കിൽ ലഭിക്കും. ഫ്‌ളാറ്റ് ഫുട് കാരണം ഉപ്പൂറ്റിവേദനയുള്ളവർ, ജന്മനാ ഫ്‌ളാറ്റ് ഫുട് അവസ്ഥയുള്ള കുട്ടികൾ, കാലിൽ ഉണങ്ങാത്ത മുറിവ് ഉള്ളവർ, കാലിലെ പ്രശ്‌നങ്ങൾക്കൊപ്പം പ്രമേഹമുൾപ്പെടെയുള്ള മറ്റ് രോഗവസ്ഥയുള്ളവർ തുടങ്ങിയവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 'ബീറ്റ് ദ പെയ്ൻ, സേ നോ റ്റു ഫ്‌ളാറ്റ് ഫീറ്റ്' എന്ന പ്രമേയവുമായി നടത്തുന്ന ക്യാമ്പിൽ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഫുട് ആൻഡ് ആങ്കിൾ സർജനും ഇന്ത്യൻ ഫുട് ആൻഡ് ആങ്കിൾ സൊസൈറ്റി പ്രസിഡന്റുമായ ഡോ. രാജേഷ് സൈമൺ പങ്കെടുക്കും. രജിട്രേഷന്: 1800 313 877.