quiss
സ്വദേശ് മെഗാ ക്വിസ് വിജയികൾ ടി.ജെ. വിനോദ് എം. എൽ. എ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, തോമസ് പീറ്റർ, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ്, പ്രിൻസിപ്പൽ കെ.കെ. ബാനു, പി. സമീർ മുഹമ്മദ് ഹാഫിസ് എന്നിവർക്കൊപ്പം

കൊച്ചി: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകളും ലഹരി മാഫിയയുടെ കടന്നുകയറ്റവും തടയാൻ യുവതലമുറയിൽ ഗാന്ധിയൻ ദർശനങ്ങൾ പകർന്നുനൽകണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. എൽ പി , യു പി ,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നവംബർ 12 ന് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്വദേശ് ക്വിസിൽ പങ്കെടുക്കാം.