അങ്കമാലി: നായത്തോട് മഹാകവി ജി.മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്ക് സംഘടിപ്പിച്ച മക്കളെ അറിയാൻ പ്രോഗ്രാം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജു ലാസർ അധ്യക്ഷനായി . സൗഹൃദ കോഡിനേറ്റർ സൂസൻ ജേക്കബ്, സ്കൂൾ പ്രിൻസിപ്പൽ എസ്.സുനിൽകുമാർ,അധ്യാപിക വി. കെ. ഗീതാ എന്നിവർ സംസാരിച്ചു. റഷീദ് ബാനു ക്ലാസ് നയിച്ചു.