eye-camp

കളമശേരി: സേവാഭാരതി ഏലൂരും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഡോ. പി. എസ്.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എൽഡ, അനിൽ കുമാർ, ആശംസകൾ അർപ്പിച്ചു. സേവാഭാരതി ഏലൂർ പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ ,ശ്രീജിത്, ഭാരവാഹികളായ കെ. ശിവദാസ് ,ടി.ഡി. ജോഷി, ജിബിൻ കുമാർ ,സനൂപ്, ഹരിപ്രിയ, ഗോപീകൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.