അങ്കമാലി : മണൽ നിയന്ത്രണം എടുത്തു കളയുകയുംഡാമുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മണൽ ശേഖരിച്ച് പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് നൽകണമെന്ന വ്യവസ്ഥകൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് എൻ.ടി.യു.ഐ സംസ്ഥാന പ്രസിഡന്റ് എം.ശ്രീകുമാർ പറഞ്ഞു. നിർമ്മാണത്തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.

എ.ഐ.സി.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ടി.യു.ഐ സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വകല തങ്കപ്പൻ സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. പി.ജെ. മോൻ സി (ആർ.എൻ.ടി.യു.) ജോർജ്ജ് മാത്യു (പി.ഡബ്ല്ളിയു.ഓ.) ജോഷി തോമസ് (എ.ഐ.സി.ടി.യു.) കെ.എ. ജോൺസൺ (ഇ.ജെ.എൻ.ടി.യു.) കെ.ചന്ദ്രൻ (ആർ.എൻ.ടി.യു) എ.പി.പോളി (എൻ.ടി.യു.ഐ.) സി.ടി. കുമാരൻ , പി.വി. സദാനന്ദൻ , രാജു , ദേവദാസ് എന്നിവർ സംസാരിച്ചു.