അങ്കമാലി: ശാസ്ത്രമറിയാം മനുഷ്യരാകാം എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജംഗ്ഷനിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സ്നേഹ സദസ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ദിലീപ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് തഥാഗദ് ജഗൽസൻ അദ്ധ്യക്ഷത വഹിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രദീപ് നീലീശ്വരം സന്ദേശം സൽകി. ഏരിയാ കൺവീനർ ടി.എ.ജയരാജ്, ഏരിയാ സെക്രട്ടറി പാർവതി ദിലീപ്, മുനിസിപ്പൽ കൺവീനർ ജിജോ ഗർവാസീസ് എന്നിവർ സംസാരിച്ചു.