
തൃപ്പൂണിത്തുറ: യുവജനങ്ങളെ ലഹരി ഭീകരതയിൽ നിന്ന് രക്ഷിക്കാൻ തെക്കൻ പറവൂർ ജ്ഞാനദായനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലഹരി ഭീകരതയ്ക്കെതിരെ ജനകീയ കൺവെൻഷനും ലഹരി വിമുക്ത ബോധവത്കരണ കാമ്പയിനും നടന്നു.
വായനശാല പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ജനകീയ കൺവെൻഷൻ ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളീധരൻ വിശിഷ്ടാതിഥിയായിരുന്നു. ഉദയംപേരൂർ സർക്കിൾ ഇൻസ്പെക്ടർ കെ. ബാലൻ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നടത്തി. വായനശാലാ സെക്രട്ടറി എ.എം. മോഹനൻ സ്വാഗതവും പി.എസ്. ബിജു നന്ദിയും പറഞ്ഞു.