yanam

കൊച്ചി: സംസ്‌കൃതഭാഷയിൽ നിർമ്മിച്ച യാനം സിനിമ 2022ലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി. അനൂപ് നിർമ്മിച്ച സിനിമ വിനോദ് മങ്കരയാണ് സംവിധാനം ചെയ്തത്. ഐ.എസ്.ആർ.ഒയുടെ മംഗൾയാൻ ദൗത്യം പ്രമേഹമാക്കിയ സിനിമ ലോകത്തിലെ ആദ്യത്തെ സംസ്‌കൃത ശാസ്ത്ര ചിത്രമാണ്. എഫ്.എഫ്.ഐ ലണ്ടൻ 2022, റോം മൂവി അവാർഡ് 2023, ദൃക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022, നിയർ നാസറെത് ഫെസ്റ്റിവൽ തുടങ്ങിയ മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ4 എന്റർടൈൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് ചേർന്ന് നിർമ്മിച്ച 'പട' 27-ാമത് ഐ.എഫ്.എഫ്.കെയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.