guru
വർക്കല നാരായണ ഗുരുകുലത്തിന്റെ കീഴിൽ കുന്നത്തുനാട് താലൂക്ക് സമിതിയും അഞ്ച് സ്റ്റഡി സർക്കിൾ യൂണിറ്റുകളുടെ രൂപീകരണവും ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. സ്വാമിനി ജ്യോതിർമതി, കെ.പി. ലീലാമണി, ടി.കെ. ബാബു, എം.എസ്. സുരേഷ് തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: വർക്കല നാരായണ ഗുരുകുലത്തിന് കീഴിൽ കുന്നത്തുനാട് താലൂക്ക് സമിതിയും അഞ്ച് സ്റ്റഡി സർക്കിൾ യൂണിറ്റുകളും രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് ശാഖാ ഹാളിൽ പ്രസിഡന്റ് പി. മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു.

തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി.ലീലാമണി മുഖ്യപ്രഭാഷണം നടത്തി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ടി.കെ.ബാബു മുഖ്യാഥിതിയായി. നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ എം.എസ്.സുരേഷ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറം മുൻ സംസ്ഥാന ട്രഷറർ സുനിൽ മാളിയേക്കൽ, എം.വി.സുനിൽ, കെ.രാമചന്ദ്രൻ, ആശാൻ സാഹിത്യവേദി വൈസ് പ്രസിഡന്റ് എം.എം.ഓമനക്കുട്ടൻ, ഡോ. ബിന്ദു അരുൺ, ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്.അഭിജിത് എന്നിവർ സംസാരിച്ചു.