
കൊച്ചി: എറണാകുളം മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ ഒന്ന് മഹാരാജകീയ ഭാഷാദിനമായി ആചരിക്കുന്നു. രാവിലെ 9 ന് കോളേജിലെ മലയാളവിഭാഗം ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് പ്രൊഫ.ടി.ജെ. ജോസഫ് മുഖ്യാതിഥിയാകും. 1977-80 കാലത്തെ മലയാളവിഭാഗം വിദ്യാർത്ഥികളും ഇപ്പോഴത്തെ വിദ്യാർത്ഥികളും പഠനാനുഭവങ്ങൾ പങ്കുവയ്ക്കും. ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, എഴുത്തുകാരൻ എം.വി.ബെന്നി തുടങ്ങിയവർ സംസാരിക്കും. മഹാകവി വള്ളത്തോളിന്റെ മകൻ ഗോവിന്ദകുറുപ്പ് വിവർത്തനം ചെയ്ത ശ്രന്ഥങ്ങൾ മകൻ വള്ളത്തോൾ രവീന്ദ്രനാഥ് മഹാരാജാസ് ലൈബ്രറിക്ക് സമ്മാനിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ പറഞ്ഞു.