
കൊച്ചി: മിസിസ് കേരള ഗ്ലോബൽ 2022 മത്സരത്തിൽ ശ്രുതി കെ. കിരീടം സ്വന്തമാക്കി. മെറിൻ ജോൺ രണ്ടും അർച്ചന സേതു മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മിസിസ് കേരള ഗ്ലോബൽ ക്ലാസിക് 2022 കിരീടം പ്രിയ ദർശിനി ദീപക്കും രണ്ടാം സ്ഥാനം സ്മിത യോഹന്നാനും കരസ്ഥമാക്കി പെഗാസസ്, ജസ്റ്റ് ഷൈൻ ഫാമിലി ഫിറ്റ്‌നസ് എന്നിവയുമായി സഹകരിച്ച് ലാഗ്രിഫിനാണ് മത്സരം സംഘടിപ്പിച്ചത്. വിജയികളെ ജിബിൻ, പെഗാസസ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ കിരീടമണിയിച്ചു. 150 മലയാളികൾ പങ്കെടുത്ത ഒഡിഷനിൽ നിന്നാണ് 14 പേർ അന്തിമഘട്ടത്തിലെത്തിയത്. മത്സരാർത്ഥികളാണ് മിസിസ് കേരള ഗ്ലോബൽ മത്സരത്തിൽ പങ്കെടുത്തത്.