ചോറ്റാനിക്കര : കാഞ്ഞിരമറ്റം സെന്റ്. ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് മിനി ക്യാമ്പിനോടാനുബന്ധിച്ച് പൊതു സ്ഥലങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി "പുസ്‌തകത്തണൽ" പദ്ധതിക്ക് രൂപം നൽകി. നോവൽ, ചെറുകഥ ആനുകാലിക പ്രാധാന്യമുള്ള ബുക്കുകൾ ഉൾപ്പെടെ 250 ഓളം പുസ്തകങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ചു. പ്രിൻസിപ്പൽ ജയ സി. എബ്രഹാം, പ്രോഗ്രാം ഓഫീസർ ശാലിനി എസ്. നായർ എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു തോമസിന് പുസത്കങ്ങൾ കൈമാറി. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ വായനയുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. പൊലീസ് ഓഫീസർ നോബി വർഗീസ്, അദ്ധ്യാപകരായ ജെറി ആഗസ്റ്റിൻ, ഹരികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.