iskon

കൊച്ചി: ഇസ്‌കോൺ സ്ഥാപകൻ ശ്രീല പ്രഭുപാദയുടെ ജീവിതം അടിസ്ഥാനമാക്കി വയലാർ അവാർഡ് ജേതാവും റിട്ടയേഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻകുമാർ രചിച്ച ജീവചരിത്ര നോവൽ 'മഹായോഗി" പ്രകാശനം ചെയ്തു. കപ്പൂച്ചിൻ സന്യാസി ഫാ. ബോബി ജോസ് കട്ടിക്കാടിന് ആദ്യ പതിപ്പ് നൽകി മോഹൻലാൽ പ്രകാശനം നിർവ്വഹിച്ചു.

സംവിധായകൻ സത്യൻ അന്തിക്കാട്, എഴുത്തുകാരൻ ഷൗക്കത്ത്, കവി വി.ജി. തമ്പി, കെ.വി. മോഹൻകുമാർ എന്നിവർ പങ്കെടുത്തു. ബെംഗളൂരു ഇസ്‌കോൺ പ്രസിഡന്റും അക്ഷയപാത്ര ഫൗണ്ടേഷൻ ചെയർമാനുമായ മധു പണ്ഡിറ്റ് ദാസ, സീനിയർ വൈസ് പ്രസിഡന്റ് ചഞ്ചലപതി ദാസ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.