കോലഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ കുമ്മനോട് ഗവ.യു.പി സ്‌കൂളിന് മികച്ച വിജയം. എൽ.പി വിഭാഗം പ്രവർത്തിപരിചയ, തത്സമയ പ്രവർത്തിപരിചയ മത്സരങ്ങളിൽ ഓവറോൾ ട്രോഫിയും യു.പി വിഭാഗം എക്‌സിബിഷൻ, പ്രവർത്തിപരിചയം, തത്സമയ പ്രവർത്തിപരിചയം എന്നിവയിൽ റണ്ണറപ്പ് ട്രോഫിയും സ്കൂൾ കരസ്ഥമാക്കി.പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡും ലഭിച്ചു. മികച്ച വിജയം നേടിയ കുട്ടികളെയും അദ്ധ്യാപകരെയും പി.ടി.എ, എസ്.എം.സി കമ്മിറ്റികൾ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് സി.സി.കുഞ്ഞുമുഹമ്മദ്, എസ്.എം.സി ചെയർമാൻ ഷാഹുൽ ഹമീദ്, ഹെഡ്മിസ്ട്രസ് കെ.എം.മേരി, പ്രീത, ടി.എം.നജീല, വീണ വിശ്വനാഥൻ, ആർ.മഞ്ജു, ബീമാ ബീവി തുടങ്ങിയവർ സംസാരിച്ചു.