വൈപ്പിൻ: ഭക്തജനസമിതി കൊടിയേറ്റ് കാവടിസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ ദീപാവലി വിളക്ക് നടത്തി. വി.വി സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ ഭദ്രദീപം തെളിയിച്ചു. ഗൗരീശ്വര ക്ഷേത്രം മേൽശാന്തി എം.ജി.രാമചന്ദ്രൻ ശാന്തി ദീപാവലി സന്ദേശം നൽകി. മുനമ്പം സി.ഐ എ.എൽ.യേശുദാസ് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് പ്രസാദ വിതരണം നടത്തി. ചെറായി ശിവരഞ്ജിനി കലാക്ഷേത്ര അവതരിപ്പിച്ച നാടൻപാട്ടും ഓണക്കളിയും ഉണ്ടായിരുന്നു. സുധി പി.ചീരങ്ങാട്ട്, സഞ്ജയ് കുമാർ എന്നിവർ നേതൃത്വം നൽകി.