പട്ടിമറ്റം: വടവുകോട് ബ്ളോക്ക് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായുള്ള യു.ഡി.എഫ് കൺവെൻഷൻ എ.ഐ.സി.സി സെക്രട്ടറി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.പി.ജോയ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എൻ.വി.സി അഹമ്മദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, എം.പി.രാജൻ, ടി.എ.ഇബ്രാഹിം, സി.കെ. അയ്യപ്പൻകുട്ടി, എ.പി.കുഞ്ഞമ്മദ്, ജോളി ബേബി, ബാബു സെയ്താലി, അരുൺ വാസു, കെ.ത്യാഗരാജൻ, ജെയിംസ് പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.