വൈപ്പിൻ : ലഹരി ഉപേക്ഷിക്കൂ തലമുറയെ രക്ഷിക്കൂ എന്ന സന്ദേശം ഉയർത്തിപിടിച്ച് എടവനക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മുഹമ്മദ്‌റാഫി, വയലാർ സംഗീത സായാഹ്നം നടത്തി. ഗായിക രൂപ രേവതി ഉദ്ഘാടനം ചെയ്തു. എ.എ. നാസർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌റാഫി പാടിയ ഗാനങ്ങളും വയലാർ രചിച്ചഗാനങ്ങളും കോർത്തിണക്കിയ ലൈവ് ഓർക്കസ്ട്ര ഗാനമേള അരങ്ങേറ്റവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസെലാം, ഞാറക്കൽ സി.ഐ. രാജൻ കെ. അരമന, എ.എം. നാസർ എന്നിവർ പ്രസംഗിച്ചു.