vilaveduppu
എടവനക്കാട് എച്ച്.ഐ.എസ്.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ നടത്തിയ പൊക്കാളികൃഷിയുടെ വിളവെടുപ്പ് ഷബ്‌നാസ് പടയത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് എടവനക്കാട് പഞ്ചായത്ത് മൂന്നാം വാർഡിലെ വലിയ പെരിയാളി പൊക്കാളിപ്പാടത്ത് നടത്തിയ പൊക്കാളികൃഷി വിളവെടുത്തു. തൃശൂർ അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ഷബ്‌നാസ് പടയത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ.വി.എം.അബ്ദുള്ള അ ദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, പി.ടി.എ പ്രസിഡന്റ് മുല്ലക്കര സക്കരിയ, വൈസ് പ്രസിഡന്റ് ഷാനവാസ് പുന്നിലത്ത്, കൃഷി ഓഫീസർ പി.കെ.ഷജ്‌ന, പഞ്ചായത്ത് അംഗം നഷീത ഫൈസൽ, നാസർ ബാബു മംഗലത്ത്, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ കരോളിൻ എസ്. മാഞ്ഞൂരാൻ, വി.ആർ.ബിന്ദു, അദ്ധ്യാപകരായ പി.എ.റെസീന, വി.യു.നെജിയ, എ.എ.സെമീറ, പി.എ.അബ്ദുൽ ലത്തീഫ്, വളണ്ടിയർമാരായ ഒ.യു.ശിവമയി, കെ.എൽ.കൃഷ്ണപ്രിയ, ലീഡർമാരായ അമാനുൾ മിസ്‌വർ, കെ.ആർ.നന്ദനരാജ്, എ.എം. അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു. തുടർന്ന് എൻ.എസ്.എസ് വളണ്ടിയർമാർ കൊയ്ത്ത് പാട്ടും സംഗീത ശില്പവും അവതരിപ്പിച്ചു.