കോലഞ്ചേരി: കടമ​റ്റം ജവഹർ വായനശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ അദ്ധ്യക്ഷനായി. കടമ​റ്റം സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം രാജസ്ഥാൻ മാർബിൾസ് എം.ഡി ബെന്നി കെ. പീ​റ്റർ നിർവഹിച്ചു. പി.ജി.സജീവ്, പ്രൊഫ. എൻ.പി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.