വൈപ്പിൻ: എടവനക്കാട് പഞ്ചായത്ത് ആറാം വാർഡിൽ പൊക്കാളി കൃഷി വിളവെടുപ്പ് നടത്തി. താമരവട്ടത്ത്
വടക്കേകൊല്ലാട്ടടപ്പ് പാടശേഖരത്തിലെ എട്ട് ഏക്കറോളം വരുന്ന കണക്കശ്ശേരി കെ.വി തോമസിന്റെ പൊക്കാളി കൃഷിയാണ് വിളവെടുത്തത്. കൃഷി ഓഫീസർ പി.കെ ഷജ്‌ന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ബാലകൃഷ്ണ ഷേണായ് പങ്കെടുത്തു.