കളമശേരി: ജില്ലാ ഭരണകൂടവും സാമൂഹ്യനീതിവകുപ്പും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസിലെ 'പ്രജ്ഞ"യുടെ ബോധിപദ്ധതിയും ചേർന്ന് സെന്റ് പോൾസ് കോളേജ് കളമശേരിയിലെ അദ്ധ്യാപകർക്കായി ഡിമെൻഷ്യ ഓറിയന്റേഷൻ ക്ലാസ് നടത്തി.

സൈക്കോളജിസ്റ്റും ബോധി മാസ്റ്റർ ട്രെയിനറുമായ സജ്‌ന എ.കെ ക്ലാസ് നയിച്ചു. 'ബോധി' പദ്ധതിയെ കുറിച്ച് പ്രോജക്ട് മാനേജർ പ്രസാദ് എം.ഗോപാൽ വിശദീകരിച്ചു. കമ്മ്യൂണിറ്റി മൊബിലൈസറും ബ്ലോക്ക്‌ കോ-ഓർഡിനേറ്ററുമായ ശാലിക എസ് നേതൃത്വം നൽകി.