പറവൂർ: വരൂ കളിക്കൂ കൈകോർക്കാം, ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശമുയർത്തി ജില്ലാ വോളിബാൾ അസോസിയേഷൻ പറവൂർ പുല്ലംകുളം എസ്.എൻ സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും ആൺകുട്ടികളിൽ മുത്തൂറ്റ് വോളി അക്കാഡമിയും ജേതാക്കളായി. പെൺകുട്ടികളിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിനും ആൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിനും രണ്ടാം സ്ഥാനം ലഭിച്ചു. എസ്.എൻ സ്കൂൾ പ്രിൻസിപ്പൽ ടി.ജെ.ദീപ്തി സമ്മാനദാനം നിർവഹിച്ചു.