
തൃക്കാക്കര: പ്രേമ രാജേന്ദ്രൻ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു. ഇടപ്പിള്ളി സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.എ മണിയിൽ നിന്ന് പ്രേമയും രാജേന്ദ്രനും ഏറ്റ് വാങ്ങി. പ്രശസ്ത ഗായകൻ കൊച്ചിൻ മൻസൂർ, ബാങ്ക് വൈസ് പ്രസിഡന്റ് പി.എ അബ്ദുൾ സമദ്, ബാങ്ക് സെക്രട്ടറി പി.എം ലളിത. ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.വി രാജൻ, കെ.കെ രമണൻ എന്നിവരും, ജീവനക്കാരും പങ്കെടുത്തു.