snhss-pullamkula
പറവൂർ പുല്ലംകുളം എസ്.എൻ സ്കൂളിൽ മയക്കുമരുന്നുകൾക്കെതിരെ സൈക്കോളജിസ്റ്റ് സൗമ്യ ബിന്ദു ബോധവത്കരണ ക്ളാസെടുക്കുന്നു

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി മയക്കുമരുന്നുകൾക്കെതിരെ ബോധവത്കരണ ക്ളാസ് നടത്തി. പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇന്ദു അമൃതരാജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ജെ.ദീപ്തി മുഖ്യപ്രഭാഷണം നടത്തി. സൈക്കോളജിസ്റ്റ് സൗമ്യ ബിന്ദു ക്ളാസെടുത്തു.