മൂവാറ്റുപുഴ: 2022 ലെ കളിയച്ഛൻ പുരസ്കാരം കഥകളി സംഗീതജ്ഞൻ ചേർത്തല തങ്കപ്പപണിക്കർക്ക് അദ്ദേഹത്തിന്റെ പായിപ്രയിലെ വസതിയിലെത്തി സമർപ്പിച്ചു. പണിക്കരുടെ വസതിയായ രാജ് വിഹാറിൽ നടന്ന ചടങ്ങിൽ പറവൂർ കളിയരങ്ങ് പ്രസിഡന്റ് വിഷ്ണു നമ്പൂതിരി പുരസ്കാര തുകയായ 11111 രൂപ സമ്മാനിച്ചു. പ്രശസ്ത കഥകളി ആചാര്യൻ ഡോ.സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. കളിയരങ്ങ് പ്രസിഡന്റ് പ്രൊഫ.കെ.എൻ.വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ജി.പത്മരാജ് സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗം പി.എസ്.സ്നേഹകുമാർ തങ്കപ്പപണിക്കരെ പൊന്നാടയണിയിച്ചു. സെക്രട്ടറി വിജയൻ പത്മനാഭനും ഖജാൻജി ജി.ബാലചന്ദ്രനും ചേർന്ന് പുരസ്കാര ഫലകം കൈമാറി. പായിപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റ് സോഫിയാ ബീവി അനുഗ്രഹ പ്രഭാഷണം നടത്തി. കളിയരങ്ങ് ജോയിന്റ് സെക്രട്ടറി സി.ജി.സത്യൻ വാര്യർ നന്ദി പറഞ്ഞു.