പറവൂർ: തെക്കുംപുറം ദി യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സായാഹ്നം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.എം. മണി അദ്ധ്യക്ഷത വഹിച്ചു. എം.എക്സ്. മാത്യു ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ബ്ളോക്ക് പഞ്ചായത്ത് അംഗം ബബിത ദിലീപ്, ലൈബ്രറി സെക്രട്ടറി അനിൽകുമാർ, എം.കെ. സോമൻ, ദേവദാസ് ചേന്ദമംഗലം, ഹരിഹരൻ ഓടമ്പിള്ളി എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫീസർ സനൽകുമാർ ക്ളാസെടുത്തു. ലഹരിവിരുദ്ധ ദീപം തൊളിയിക്കലും നടന്നു.