പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജിൽ ഇരുപത്തിയൊന്നാം ബി.ടെക് ബാച്ചിന്റെ പ്രവേശനോത്സവം മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. എച്ച്.എം.ഡി.പി സഭാ പ്രസിഡന്റ് ഇ.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.എൻ.സന്തോഷ്, പി.ടി.എ വൈസ് പ്രസിഡന്റ് എം.എസ്.അനശ്വരൻ, എസ്.എൻ.എം പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ കെ.പി.പ്രതീഷ്, എൻജിനിയറിംഗ് വിഭാഗം മേധാവികളായ ടി.ബി.ബിൻറോയ്, കെ.ആർ.രേഷ്മ, എൻ.വി.ചിത്ര എന്നിവർ സംസാരിച്ചു.