kudumbasre
പായിപ്ര പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റിവ് യൂണിറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഏഴാം വാർഡ് കുടുംബശ്രീ യൂണിറ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ച് മാതൃകയാകുന്നു. ജില്ലയിൽ ആദ്യമായാണ് കുടുംബശ്രീ തലത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിക്കുന്നത്. വൈസ് പ്രസിഡന്റ് നിസ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.എം.അസീസ് അദ്ധ്യക്ഷത വഹിച്ചു. റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജോസുകുട്ടി സേവ്യർ പാലിയേറ്റീവ് സെന്ററിലേക്കുള്ള വീൽചെയർ കൈമാറി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.സി.വിനയൻ. വി. ഇ.നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എസ്.അലി, ഇ.എം.ഷാജി, എം.എ.നൗഷാദ്, എ.ടി.സുരേന്ദ്രൻ, ഇ.എം.ജലാലുദ്ദീൻ,​ എം.എം. സീതി , പി.എസ്.സലിം ഹാജി, കെ. എം.പരീത്, കെ.കെ.ഉമ്മർ, ഷക്കീർ കോട്ടക്കൂടി, മജീദ് മണ്ണായം, ഫൈസൽ പനയ്ക്കൽ, പി.പി.അഷറഫ്, ഷാജി പനയ്ക്കൽ, സി.ഡി.എസ് പ്രസിഡന്റ് റഷീദ അഷറഫ്, കടുംബശ്രീ പ്രോഗ്രാം മാനേജർ ഗ്രേഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ മുളവൂരിലെ സൗഹൃദം, മൈമ , സ്നേഹപൂർവം മുളവൂർ എന്നീ ചാരിറ്റി സംഘടനകളെ ആദരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു.