പറവൂർ: മൂത്തകുന്നം കവലയിൽ ഇന്ന് മുതൽ 29 വരെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ബി.എസ്.എൻ.എൽ മേള നടക്കും. അതിവേഗ ഇന്റർനെറ്റ് ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭ്യമാകുന്ന എഫ്.ടി.ടി.എച്ച് സേവനം, ഫോർജിയായി ഉയർത്തുന്നതിന് സൗജന്യ സിം കാർഡ്, വിവിധതരം റീചാർജുകൾ എന്നിവ മേളയിൽ ലഭിക്കും. 249 രൂപയുടെ 45 ദിവസത്തേക്കുള്ള ഫോർജി പ്രീപെയ്ഡ് കോംബോ പ്ലാൻ പുതിയ സിം കാർഡിനൊപ്പം നൂറ് രൂപയ്ക്ക് നൽകും. സേവനങ്ങൾക്ക് ഒറിജിനൽ തിരിച്ചറിയൽ രേഖകൾ ഹാജരാകണം.