scb-137

പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പൂയപ്പിള്ളി പാടശേഖരത്തിൽ നടത്തിയ പൊക്കാളിക്കൃഷിയുടെ കൊയ്ത്തുത്സവം ബാങ്ക് പ്രസിഡന്റ് എ.സി. ശശിധരകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ആർ.കെ. സന്തോഷ്, ടി.എ. രാമൻ, കെ.എസ്. രാധാകൃഷ്ണൻ, ഷെറീന ബഷീർ എന്നിവർ സംസാരിച്ചു.