
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകുന്നതിനെതിരായ ഹർജിയിൽ വിശദീകരണം നൽകാൻ സർവകലാശാല സമയം തേടി. ഹർജി നവംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി. താത്കാലിക റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം അദ്ധ്യാപകൻ ഡോ. ജോസഫ് സ‌്കറിയ നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞ് ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധിയും നീട്ടി.