cpi-paravur

പറവൂർ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. ദിനകരന് കിസാൻ സഭയുടെ നേതൃത്വത്തിൽ പറവൂരിൽ സ്വീകരണം നൽകി. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.വിശ്വനാഥൻ, അസി. സെക്രട്ടറി എം.ആർ.ശോഭനൻ, സംസ്ഥാന സമിതി അംഗം കമലാ സദാനന്ദൻ, എം.ടി.സുനിൽകുമാർ, എം.ഡി. പീതാംബരൻ, രമ ശിവശങ്കരൻ, കെ.എ.സുധി, ബാബു തമ്പുരാട്ടി, ഡിവിൻ കെ.ദിനകരൻ തുടങ്ങിയവർ സംസാരിച്ചു.