കാലടി: ആം ആദ്മി പാർട്ടി മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പൂർവവിദ്യാർത്ഥികളുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി നൈപുണ്യ വികസന സ്‌കോളർഷിപ്പ് ആരംഭിച്ചു. പത്ത് ദിവസത്തെ പരിപാടി എൻ.എസ്.എസ് കരയോഗം ഹാളിലാണ് നടക്കുന്നത്. നാൽപ്പത് വിദ്യാർത്ഥികൾക്ക് 10ദിവസത്തെ പരിശീലനവും 1500 രൂപ സ്‌കോളർഷിപ്പുമാണ് നൽകുക. ആം ആദ്മി സംസ്ഥാന കൺവീനർ പി.സി. സിറിയക് ഉദ്ഘാടനം ചെയ്തു. പാർട്ടി കോ ഓർഡിനേറ്റർ ജിനോ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സാജു പോൾ, നിയോജകമണ്ഡലം കൺവീനർ സക്കറിയ പോൾ, ഡേവിസ് മൂഞ്ഞേലി, സെബാസ്റ്റ്യൻ പോൾ സെബി ചക്രംപിള്ളി എന്നിവർ സംസാരിച്ചു.